Koodaranji
ശിശു സൗഹൃദ സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ക്രഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് അങ്കണവാടികളായി ഉയർത്തിയ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് കക്കാടംപൊയിൽ അംഗൻവാടിയുടെയും ഏഴാം വാർഡ് മങ്കുന്ന് അങ്കണവാടിയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു.
2021 -22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് ശിശു സൗഹൃദ അങ്കണവാടികൾ അനുവദിച്ചത്.
കക്കാടംപൊയിൽ അംങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യാ സ്ഥിരം സമിതി അധ്യക്ഷ റോസിലി ടീച്ചർ, വി എസ് രവീന്ദ്രൻ സീന ബിജു,ജെറീന റോയ്, ബിന്ദു ജയൻ,ബോബി ഷിബു,എൽസമ്മ ഐസിഡിഎസ് സൂപ്പർവൈസർ ഫസിലി എന്നിവർ പ്രസംഗിച്ചു







