Mukkam

റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് പരിക്ക്

മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലാണ് ഇന്ന് രാവിലെ 8.30 നാണ് റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് അപകടം സംഭവിച്ചത്.

വലിയപറമ്പ് കേരള കിച്ചൻ ഹോട്ടലിൽ മുന്നിൽ വച്ചായിരുന്നു അപകടം.
നെല്ലിക്ക പറമ്പ് സർക്കാർ പറമ്പ് സ്വദേശിനിയായ ജ്യോതി (52) എന്ന സ്ത്രീക്കാണ് ഗുരുതര പരിക്കേറ്റത്.
അപകടം സംഭവിച്ച ഉടൻ പരിക്കേറ്റ സ്ത്രീയെയും ഇരുചക്രവാഹന യാത്രികനെയും നാട്ടുകാരുടെയും നെല്ലിക്ക പറമ്പ് സന്നദ്ധ സേനാംഗങ്ങളുടെയും നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button