Mukkam
വാതിലിന്റെ പൂട്ടിൽ കൈവിരൽ കുടുങ്ങിയ ബാലികയ്ക്കു രക്ഷകരായി അഗ്നിരക്ഷാസേന

മുക്കം: വാതിലിന്റെ പൂട്ടിൽ കൈവിരൽ കുടുങ്ങിയ 4 വയസ്സുകാരി നൂഹ ഫാത്തിമയ്ക്ക് മുക്കം അഗ്നിരക്ഷാ സേന രക്ഷകരായി. ഓർക്കാട്ടേരി പഞ്ചായത്തിലെ പൂവത്തിക്കൽ ചൂളാട്ടിപാറ മുനീറിന്റെ മകൾ നൂഹ ഫാത്തിമയുടെ കൈവിരലുകളാണ് അയൽ വീട്ടിലെ വാതിലിന്റെ ഡോർ ലോക്കിൽ കുടുങ്ങിയത്.
വാതിലിന്റെ ലോക്ക് ഊരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഊരിയെടുക്കാൻ സാധിച്ചില്ല. മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. വാഹനവുമായി എത്തി കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിലെത്തി പരുക്കുകൾ കൂടാതെ ഡോർ ലോക്ക് കൈവിരലിൽ നിന്ന് ഊരി മാറ്റുകയായിരുന്നു. കട്ടറും സ്പൈഡറും മറ്റ് ഉപകരണങ്ങും ഉപയോഗിച്ചാണ് ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ചത്. സ്റ്റേഷൻ ഓഫിസർ പി.ഐ.ശംസുദ്ദീൻ നേതൃത്വം നൽകി







