Kodiyathur

ലഹരിക്കെതിരെ പി.ടി.എ/എസ്.എം.സി കൂട്ടായ്മ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ പരിസര പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും, വിൽപ്പനയും വർദ്ധിച്ച സാഹചര്യത്തിൽ ലഹരിക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് പി.ടി.എ/എസ്.എം.സി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും സന്ദർശിച്ചു കൊണ്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ചു കൊണ്ട് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ സ്കൂൾ അധികൃതരുമായി സംസാരിച്ചു.
കൂടാതെ ഗ്രാമപ്രദേശങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ബന്ധപ്പെട്ട സന്നദ്ധ സംഘടനകളയും, ക്ലബ്ബുകളെയും പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുകയും ചെയ്യും. സ്ക്കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിനിന് ഇന്ന് പഞ്ചായത്തിലെ ചെറുവാടി, കൊടിയത്തൂർ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളുകളിൽ തുടക്കം കുറിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിൻ കോർഡിനേറ്റർ സി.പി.എ അസീസിൻ്റെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പി.ടി.എ/എസ്.എം.സി കൂട്ടായ്മ പ്രസിഡൻ്റ് സി. വി. റസാഖ്, ജനറൽ സെക്രട്ടറി എ.കെ.റാഫി, മറ്റ് ഭാരവാഹികളായ ഫസൽ ബാബു പന്നിക്കാട് ,സലാം ചാലിൽ,സാജിദ് കാരക്കുറ്റി, സി.പി ഷമീർ, ശരീഫ് ചെറുവാടി, ബഷീർ പന്നിക്കോട് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ തുടർ പ്രവർത്തനവുമായി മുന്നോട്ട് പോകും.

Related Articles

Leave a Reply

Back to top button