കോടഞ്ചേരി ഗവ. കോളേജിൽ ഉന്നത വിജയികളെ ആദരിച്ചു

കോടഞ്ചേരി: ഗവ. കോളേജ് ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ (IQAC) ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കലും ഒന്നാം വർഷ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര ദാനവും തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
എം എ ഇക്കണോമിക്സ് റാങ്ക് ജേതാവ് തെരേസ് ജോസഫ്, ബി എസ് സി സുവോളജി റാങ്ക് ജേതാവ് അബ്ദിജ രാജ്, ബി എസ് സി ഫിസിക്സ് റാങ്ക് ജേതാവ് മെറിൻ എബ്രഹാം, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് അർഹരായ ചെൽസ സി തോമസ്, ദിവ്യ കെ യു, ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ജിഷ്ണു എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പൽ ഡോ വൈ സി ഇബ്രാഹിം, ഡോ മോഹൻദാസ് എ, ഡോ സുമ എം വി, ഡോ റഫീഖ്, ഡോ മഞ്ജുഷ കെ ടി, പ്രൊഫ. ഷബീബ് പി കെ, ഡോ ഹനീഷ് പി, പ്രൊഫ. ഷിബു കെ ജെ, ഡോ ഷബീർ കെ പി, സൂപ്രണ്ട് സുഹൈലി ഫാറൂഖ്, പി ടി എ വൈസ് പ്രസിഡന്റ് ജെയ്സൺ കെ പി, ഡോ അനൂജ കെ, വിദ്യാർത്ഥി പ്രതിനിധി പ്രെമിൻ നാഥ് എന്നിവർ സംസാരിച്ചു.






