KarasseryMukkam

ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരിയേയും,മികച്ച വനിത കർഷക പാത്തുട്ടി തറയിൽ, തേനീച്ച കർഷകൻ ബാബു മാതൃ കൂരാപിള്ളിൽ, കർഷക തൊഴിലാളി വാസു എതിർ പാറമ്മൽ, നെൽകർഷകൻ അശ്റഫ് കെ.കെ മാളിയേക്കൽ, സമ്മിശ്ര കർഷകൻ രജീഷ് പൂച്ചേത്തിയിൽ, എസ്.സി കർഷകൻ ഭാസ്ക്കരൻ എടലമ്പാട്ട്, യുവ കർഷകൻ രാഹുൽ ടി തൂങ്ങലിൽ, ക്ഷീര കർഷക സുമംഗല എ അരിഞ്ചീരി എന്നിവരെ തെരഞ്ഞെടുത്തു.

ഇന്ന് 11 മണിക്ക് കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ വയനാട് പാർലമെൻ്റ് എം.പി ശ്രീ, രാഹുൽ ഗാന്ധി ഉൽഘാടനം ചെയ്യും, തിരുവമ്പാടി എം.എൽ.എ ശ്രീ ലിൻ്റോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത തുടങ്ങിയവർ സംബന്ധിക്കും.

Related Articles

Leave a Reply

Back to top button