Koodaranji

നാൽപ്പത് രൂപയ്ക്ക് നാളികേരം സംഭരിക്കണം ഓ ഐ ഓ പി ധർണ്ണ സമരം നടത്തി

കൂടരഞ്ഞി:നാൽപ്പത് രൂപയ്ക്ക് നാളികേരം സംഭരിക്കണമെന്ന് ആവിശ്യപ്പെട്ട് ഓ ഐ ഓ പി കൃഷിഭവനു മുമ്പിൽ ധർണ്ണ സമരം നടത്തി.

നാളികേര സംഭരണം വേഗത്തിലാക്കണമെന്നും  സംഭരണ വില 32 ൽ നിന്ന് 40 രൂപയായി വർദ്ധിപ്പിക്കണമെന്നും ഓരോ പഞ്ചായത്തിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നേതാക്കൾ അവിശ്യപ്പെട്ടു.  

മനു പൈമ്പിള്ളിൽ, ജെയിംസ് മറ്റത്തിൽ, അംബ്രോസ്,ജോസ് മുള്ളനാനിക്കൽ ഫ്രാൻസിസ് പുന്നക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. സന്തോഷ് പൂവാറൻതോട്, ഷാജി മരഞ്ചാട്ടി,ജേക്കബ് മാത്യു എന്നിവർ സമരത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button