Thiruvambady
തിരുവമ്പാടിയിൽ ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ മനുഷ്യച്ചങ്ങല ഒരുക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ ക്ലാസെടുത്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം മുഹമ്മദലി, കെ.എം ഷൗക്കത്തലി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, എം സുനീർ, എൻ.വി ഷില്ലി, പ്രീതി രാജീവ്, ഷിർസി സൂസൻ ഏലിയാസ്, നസ്മിന റഹിം, സ്മിതാ ബാബു, പി.ടി ഹാരിസ്, ഡോ.എൻ.എസ് സന്തോഷ്, ഡോ.ബെസ്റ്റി ജോസ്, രഞ്ജുജോർജ് തുടങ്ങിയവർ സംസാരിച്ചു.







