പ്രവാസം തുടരുന്നുണ്ടെങ്കിൽ ഇന്ത്യ വൃദ്ധരുടെ രാജ്യമായി മാറും: കെ.ജെ ജോർജ്
തിരുവമ്പാടി: കർഷകർക്ക് കാർഷികവൃത്തി കൊണ്ട് ജീവിതം ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. വന്യജീവി ആക്രമണവും കാർഷിക വിളകളുടെ വില തകർച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം കാർഷിക ഉൽപ്പാദനം കുറഞ്ഞു, വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി കേരളം വിട്ടുപോകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആസൂത്രണമില്ലായ്മ മൂലം തൊഴിലില്ലായ്മ ഉയരുന്ന സാഹചര്യത്തിൽ, യുവതയും യുവാക്കളും പഠനത്തിനും തൊഴിൽ ലഭ്യമായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്.
ഇന്ത്യയിൽ ഇത്തരമൊരു പ്രവാസം തുടർന്നാൽ രാജ്യം വൃദ്ധരുടെ രാജ്യമായി മാറുമെന്ന ആശങ്കയും, കർണാടകയിൽ കർഷകർക്കും വനിതകൾക്കും നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായി മന്ത്രി കെ.ജെ ജോർജ് അഭിപ്രായപ്പെട്ടു. കർണാടക ജനകീയ സർക്കാരായി മാറിയെന്നും തിരുവമ്പാടി പുന്നക്കൽ ബേബി പല്ലാട്ടിൻ്റെ വസതിയിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിതിൻ പല്ലാട്ട് അധ്യക്ഷനായി. നെയ്യാറ്റിൻകര സനൽ, ജോഷി സെബാസ്റ്റ്യൻ, ഹബീബ് തമ്പി, ബോസ് ജേക്കബ്, ജോബി ഇലന്തൂർ, മോഹൻലാൽ, ബിജു കണ്ണന്തറ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മില്ലി മോഹൻ, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റ്കുന്നേൽ, ബിന്ദു ജോൺസൺ, കോയ പുതുവയൽ, ലിസി സണ്ണി, ലിസ്സി അബ്രഹാം, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ലിബിൻ ബെൻ തുറുവേലിൽ, ജോർജ് ആലപ്പാട്ട്, സലാം കമ്പളത്ത് പ്രസംഗിച്ചു