Kodiyathur

മുക്കം സോണിൽ എസ്.വൈ.എസ്. പ്ലാറ്റിനം സഫറിന് വരവേൽപ്പ്

കൊടിയത്തൂർ: എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തപ്പെടുന്ന പ്ലാറ്റിനം സഫറിന് മുക്കം സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ‘ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. സംസ്ഥാന കമ്മറ്റിയുടെ പ്ലാറ്റിനം ഇയർ പ്രചരണാർത്ഥമാണ് സഫർ സംഘടിപ്പിച്ചിരിക്കുന്നത്.

മനുഷ്യന്‍റെ ഉന്നമനത്തിനായി സമൂഹം ശ്രമിക്കണമെന്ന സന്ദേശം പകർന്നു നൽകുന്ന ഈ സഫർ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ജലീൽ സഖാഫി കടലുണ്ടിയുടെ നേതൃത്വത്തിലുള്ള ജാഥയെ പന്നിക്കോട് അങ്ങാടിയിൽ നടത്തിയ ചടങ്ങിൽ കെ.എം അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വിവിധ സോൺ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്നുള്ള സ്വീകരണ പരിപാടികൾ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലായിരുന്നു. ജാഥയുടെ സമാപനം തിരുവമ്പാടിയിൽ വൈകുന്നേരം അഞ്ചിന് നടന്നു

Related Articles

Leave a Reply

Back to top button