Mukkam
വായനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് മുക്കം കെ.എം.സി.ടി ക്യാമ്പസ് സന്ദർശിച്ചു
മുക്കം: വായനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് മുക്കം കെ.എം.സി.ടി ക്യാമ്പസ് സന്ദർശിച്ചു. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പ്രചരണാർത്ഥം നവ്യ ഹരിദാസ് മുക്കം കെ.എം.സി.ടി ക്യാമ്പസ് സന്ദർശിച്ചത്.
ബി.ജെ.പി ജില്ലാ സെക്രട്ടറി ചക്രായുധൻ, മണ്ഡലം പ്രസിഡണ്ട് സി.ടി ജയപ്രകാശൻ, സാലിം (കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പി.ർ.ഓ), മുഹമ്മദ് (മാനേജർ), രൂപേഷ് (ഫിനാൻസ് മാനേജർ), സൂരജ് (എച്ച്.ആർ മാനേജർ), സുജാത (കെ.എം.സി.ടി ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ), ആബിദ് ജിഫ്രി (കെ.എം.സി.ടി പി.ർ.ഓ), സബ്ന, മൻസൂർ എന്നിവർ പങ്കെടുത്തു.