വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ്: കുടുംബ സംഗമം സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: നവംബർ 13ന് നടക്കുന്ന വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളായിൽ പ്രദേശത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സംസാരിച്ച സാലിഹ് കൊടപ്പന, മുഖ്യമന്ത്രിയും സി പി എമ്മും നടത്തുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങളും പ്രസ്താവനകളും മതേതര കേരളത്തിന് ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടു. അധികാര രാഷ്ട്രീയത്തിനായി അഴിമതി നിറഞ്ഞ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡണ്ട് ജാഫർ മാഷ് പുതുക്കുടി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുറഹ്മാൻ (മുസ്ലിം ലീഗ്), റാഫി കുയ്യിൽ (കോൺഗ്രസ്സ്), വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ഇ.എൻ നദീറ, എം.എ ഹകീം മാസ്റ്റർ, കെ.ടി ഹമീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. റഫീഖ് കുറ്റിയോട്ട് സ്വാഗതവും മുംതാസ് കൊളായിൽ നന്ദിയും പറഞ്ഞു.