Thiruvambady

തിരുവമ്പാടി ടൗണിൽ വൈദ്യുതി മുടക്കം: കെഎസ്ഇബി അറിയിപ്പ്

തിരുവമ്പാടി : തിരുവമ്പാടി സെക്ഷനിൽ ഇലക്ഷൻ പ്രചാരണ പരിപാടി നടക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ മുൻനിർത്തി തിരുവമ്പാടി ടൗണിലെ വിവിധ പ്രദേശങ്ങളിൽ നാളെ (11.11.2024) വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈകിട്ട് 3 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്ന മേഖലകൾ: തിരുവമ്പാടി ബസ് സ്റ്റാൻഡ്, തിരുവമ്പാടി ടൗൺ,സൂര്യ വസ്ത്രാലയം HT, തിരുവമ്പാടി സെമിത്തേരി, തിരുവമ്പാടി പഞ്ചായത്ത് ഓഫീസ്, മാർടെക്സ്, ഹാരിസൺ, ബീവറേജ്,
ചേപ്പിലാംകോട് മാർടെക്സ്, 4 US പ്ലാസ.

എച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങുന്ന മേഖലകൾ: ആനക്കാംപൊയിൽ ടവർ, കളരിക്കൽ, കെ ടി സി പടി, മുത്തപ്പൻപ്പുഴ കോളനി, മൈനാ വളവ്, കക്കാട്ടുപാറ, കരിമ്പ്, ആനക്കാംപൊയിൽ ടൗൺ, ഓടപ്പൊയിൽ, കല്ലോലിപ്പടി.

എൽ ടി ലൈൻ സ്പേസർ വർക്ക് കാരണം നാളെ രാവിലെ 8:30 മുതൽ 3 മണി വരെ പൊട്ടൻ കോട് പാറ, പൊട്ടൻ കോട് മല എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ പ്രവൃത്തി നടക്കുന്നതിനാൽ തിരുവമ്പാടി വാപ്പാട്ട് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button