Thiruvambady
തിരുവമ്പാടി ടൗണിൽ ഇന്ന് ഉച്ചക്ക് 03.00 മണി മുതൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി: വയനാട് ലോക്സഭ ഇലക്ഷൻ യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊട്ടിക്കലാശം ഇന്ന് (11.11.2024) തിരുവമ്പാടിയിൽ നടക്കും. കൊട്ടികലാശ വുമായി ബന്ധപ്പെട്ട് തിരുവമ്പാടി ടൗണിൽ ഇന്ന് ഉച്ചക്ക് 03.00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓമശ്ശേരി മുക്കം ഭാഗത്തു നിന്നും വരുന്ന ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ താഴെ തിരുവമ്പാടി പട്രോൾ പമ്പിന് സമീപം ആളുകളെ ഇറക്കിയും, കൂടരഞ്ഞി ആനക്കാം പൊയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ കെ എസ് ആർ ടി സി ഡിപ്പോ, വില്ലേജ് ഓഫീസ് ജംഗ്ഷൻ പരിസരങ്ങളിൽ ആളുകളെ ഇറക്കി സർവീസ് നടത്തേണ്ടതാണന്നും തിരുവമ്പാടി ടൗണിൽ ഒരു കാരണവശാലും ഇരു സൈഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല എന്നും വിദ്യാലയങ്ങൾ ഒരു മണി വരെ പ്രവർത്തിക്കുകയുള്ളൂ എന്നും തിരുവമ്പാടി പോലീസ് അറിയിച്ചു.