തോട്ടുമുഴിയിൽ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: തോട്ടുമുഴിയിൽ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതേതര മൂല്യങ്ങളും ഭാരത സംസ്കാരവും കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനെ സാധിക്കൂ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . ഇന്ത്യൻ ഭരണഘടനയെ മോദി സർക്കാർ അട്ടിമറിക്കാതിരിക്കാൻ ഇന്ത്യൻ പാർലമെന്റിൽ ഉറച്ച ശബ്ദമാകാൻ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച് രാജ്യത്തെ മതേതരത്വ സംസ്കാരം നിലനിർത്താൻ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ദിവാകരൻ ചാർവേലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ട്രഷറർ അബൂബക്കർ മൗലവി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, മഹിളാ കോൺഗ്രസ്,കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ, ജോബി ജോസഫ്, വി ഡി ജോസഫ്, ഷാഫി മുറംപാത്തി,ജോസ് പൈക, പി പി നാസർ, ഫ്രാൻസിസ് ചാലിൽ, ആഗസ്തി പല്ലാട്ട്, സിദ്ദിഖ് കാഞ്ഞിരാടൻ, ജയിംസ് അഴകത്ത്, ജോബി പുതിയപറമ്പിൽ ജലീൽ പാലയിൽ എന്നിവർ പ്രസംഗിച്ചു.