ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി ഡി എസ് ൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു.
ടെക്നിക്കൽ അസിസ്റ്റന്റ് കെ.കെ ചന്ദ്രശേഖരൻ (ഡിഎംഒ ഓഫീസ് കോഴിക്കോട്) മുഖ്യാതിഥിയായി പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ നിഖില കെ. ലോകാരോഗ്യ ദിന സന്ദേശം നൽകി. ലിസി അബ്രഹാം (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), രാമചന്ദ്രൻ കരിമ്പിൽ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മുഹമ്മദലി കെ എം ( വാർഡ് മെമ്പർ), ഷില്ലി എൻ.വി പ്രീതി രാജീവ് (സിഡിഎസ് ചെയർപേഴ്സൺ), മറിയാമ്മ ബാബു (ടി ബി ഫോറം കോഡിനേറ്റർ) എന്നിവർ സംസാരിച്ചു.
ആരോഗ്യജാഗ്രത കർമപരിപാടി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു.ചടങ്ങിൽവച്ച് കുടുംബശ്രീ യൂണിറ്റുകൾക്ക് എലിപ്പെട്ടി,
ആശാ വർക്കര്‍മാർക്ക് ബ്ലീച്ചിംഗ് പൗഡർ കണ്ടെയ്നർ എന്നിവ വിതരണംചെയ്തു.
എഫ്.എച്ച്.സി യിലെ ആരോഗ്യ പ്രവർത്തകർ, ഐ സി ഡി എസ്
പ്രവർത്തകർ ,കുടുംബശ്രീ സി ഡി എസ്-എ ഡി എസ് ഭാരവാഹികൾ, ആർ ആർ ടി വളണ്ടിയർമാർ, ലിസ ഹോസ്പിറ്റൽ നേഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
വാർഡുമെമ്പർമാരായ കെ. ഡി ആൻറണി, രാജു അമ്പലത്തിങ്കൽ, കെ.എം.ബേബി, രാധാമണി, ലിസി സണ്ണി, ബീന .പി, ബിന്ദു ജോൺസൺ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







