Koodaranji

സ്കൗട്ട്& ഗൈഡ്സ്; സ്നേഹ ഭവനം കൈമാറി

കൂടരഞ്ഞി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് & ഗൈഡ്സ് മുക്കം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന മുക്കം സബ് ജില്ലയിലെ മൂന്നു വീടുകളിൽ ഒന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി. കൂടരഞ്ഞി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെ അഞ്ചു കുട്ടികളുള്ള കുടുംബത്തിനാണ്കൂടരഞ്ഞി കൽപ്പൂരിൽ സ്നേഹ ഭവനം നിർമിച്ച് നൽകിയത്

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് താക്കോൽ ദാനം നിർവ്വഹിച്ചു. 
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മോൻ മാവറ അധ്യക്ഷത വഹിച്ചു.
സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ വി.എ നസീർ  മുക്കം ഏഇഒ ഓംകാര നാഥൻ, ഏസ്. ഓ സി പ്രശാന്ത്,ഡി.റ്റി.സി ത്രേസ്യാമ്മ തോമസ്,ഹെഡ്മാസ്റ്റർ ഫോറം താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ നിയാസ് ചോല, മുക്കം ഹെഡ്മാസ്റ്റർ ഫോറം പ്രതിനിധി ജാബിർ. സ്കൗട്ട് & ഗൈഡ്സ് ജില്ലാ സെക്രട്ടറി വി.ടി ഫിലിപ്പ്,വി. ഡി .സേവ്യർ ,രമ ടീച്ചർ,  നിഗേഷ് കുമാർ ,ഹെഡ് മാസ്റ്റർ സജി ജോൺ,പ്രിൻസിപ്പൽ ലീന വർഗീസ്, പി എം അബ്ദുനാസർ,കെ. അബ്ദുറസാഖ്, ഷറഫുദീൻ പി,പി സി അബ്ദുറഹ്മാൻ എന്നിവർപ്രസംഗിച്ചു. 

സ്കൗട്ട് അദ്ധ്യാപകരായ ശ്രീമതി ഭാഗ്യം, പ്രിൻസ് റ്റീ.സി, ചിന്തു രാജ്, മഹജുർ സി ,ഷിനോജ്, ജോസഫ് കുര്യൻ, റോയി അഗസ്റ്റിൻ,ആശ ആന്റണി,ഷിന്റോ,നീതു, ടെനി  തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button