Thiruvambady

തിരുവമ്പാടി അൽഫോൻസാ കോളേജിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസാ കോളേജും ജനചേതന കലാ സംസ്കാരിക പഠനകേന്ദ്രവും സംയുക്തമായി ഏകദിന മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി വൈസ് ചെയർമാനുമായ എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ദേശീയ മാധ്യമ പുരസ്കാരം നേടിയ മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു അബ്രഹാമിനെ ആദരിച്ചു. അച്ചടി–സമുഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവിധ സെക്ഷനുകളിൽ കെ.എഫ് ജോർജ്, അനു അബ്രാഹം, ബൈജു ബാപ്പുട്ടി, ബി.പി മൻസൂർ, അമീർ സൽമാൻ, മുഹമ്മദ് ഷെഫീഖ്, ജോബി ജോസഫ്, ആനിയമ്മ, ഫാസിൽ തിരുവമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

കോളേജ് മാനേജർ ഫാ.സ്കറിയ മംഗര അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശേരി രൂപതാ വികാരി ജനറാൾ മോൺ.ജോൺ ഒറവുങ്കര, ജോസ് മാത്യു, സെബാസ്റ്റ്യൻ ചെറിയാൻ, ഷോൺ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. കോളേജുകളിൽ നിന്നും ഇതര പഠന വകുപ്പുകളിൽ നിന്നുമായി 50 ഡെലിഗേറ്റുകളാണ് സെമിനാറിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Back to top button