കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 സംഘാടക സമിതി യോഗം ചേർന്നു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15നും 40നും ഇടയിലുള്ള യുവതി യുവാക്കളുടെ മാനസിക ഉല്ലാസനത്തിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനുമായി ഒക്ടോബർ 5 മുതൽ 15 വരെ കേരളോത്സവ പരിപാടികൾ സംഘടിപ്പിക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ചു. കേരളോത്സവ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള മുഴുവൻ ഇനങ്ങളിലേക്കുമുള്ള എൻട്രികൾ അഞ്ചാം തീയതിക്കുള്ളിൽ നൽകേണ്ടതാണെന്ന് യോഗം അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ജമീല അസീസ്, വാസുദേവൻ ഞാറ്റുകാൽ, റോസ് ലി മാത്യു,വനജ വിജയൻ, സിസിലി ജേക്കബ്, സൂസൻ കേഴപ്ലാക്കിൽ, ഏലിയാമ സെബാസ്റ്റ്യൻ, റോസമ്മ കൈതുങ്ങൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു വായിക്കാട്ട്, ബിന്ദു ജോർജ്, റീനാ സാബു, ഷാജു ടിപി വെട്ടിക്കാമലയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിൻസൻറ് വടക്കേമുറി, ഷിജി ആന്റണി, അബൂബക്കർ മൗലവി, ജോർജ് മച്ചുഴി, മാത്യു ചെമ്പോട്ടിക്കൽ, അമൽ തമ്പി കണ്ടത്തിൽ വിവിധ ക്ലബ് ഭാരവാഹികൾ വിവിധ സ്കൂളിൽ നിന്നുള്ള പ്രധാന അധ്യാപകർ യുവജന സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.