Kodanchery
തുഷാരഗിരി മേഖലയിൽ കാട്ടാന നാശം വിതച്ച സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു

കോടഞ്ചേരി: തുഷാരഗിരി മേഖലയിൽ കാട്ടാന ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. ഈ മേഖലയിൽ കാട്ടാനകൾ നാശം വിതച്ച കർഷകരെ കഴിഞ്ഞ ദിവസം ലിന്റോ ജോസഫ് എം.എൽ.എ സന്ദർശിച്ചു.
എം.എൽ.എ കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും, പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഈ മേഖലയിൽ കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ വിളകളും, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾക്കായി ഒരുക്കിയ ഇരിപ്പിടങ്ങളും, സൂചന ബോർഡുകളും, ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയുടെ കുരിശടിയും ഇതിനോടകം നശിപ്പിച്ചു. കാട്ടാന പ്രശ്നത്തിന് ഉടനടി പരിഹാരം കാണണം എന്നാണ് കർഷകർ ആവശ്യപ്പെട്ടത്.







