Kodiyathur

കൊടിയത്തൂരിൽ ജന്തുരോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കം

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി കുളമ്പ് രോഗം, ചർമ്മ മുഴ എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കുളമ്പുരോഗം നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടത്തിനും ചർമ മുഴരോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിനുമാണ് തുടക്കമായത്.

കുത്തിവെപ്പ് ഓഗസ്റ്റ്13 വരെ നടക്കും. നാല് മാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗത്തിലുള്ള എല്ലാ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്പ്പിനു വിധേയമാക്കേണ്ടതാണന്ന് അധികൃതർ അറിയിച്ചു. 4 മാസവും അതിനു മുകളിലും പ്രായമുള്ള പശു കാള എന്നിവയെ ചർമ്മ മുഴ പ്രതിരോധ കുത്തിവയ്പ്പിനും വിധേയമാക്കണം.

പരിപാടി തോട്ടുമുക്കം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറം, പഞ്ചായത്ത് മെമ്പർ സിജി കുറ്റികൊമ്പിൽ, വെറ്ററിനറി സർജൻ ഡോ. കെ ഇന്ദു, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർമാരായ പി.എസ്, കെ.എസ് സുനിമോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button