Mukkam

ജില്ലാ പഞ്ചായത്ത് വക പൾസ് ഓക്സി മീറ്റർ കൊടിയത്തൂർ പഞ്ചായത്തിന് കൈമാറി

കൊടിയത്തൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാൽപ്പത് ലക്ഷം രൂപ ചിലവഴിച്ച് ജില്ലയിലെ കോവിഡ് പോസ്റ്റീവ് രോഗികൾക്കായി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിന് പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ഒരു വാർഡിന് മൂന്നുവീതം പൾസ് ഓക്സി മീറ്ററുകളാണ് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ്മുക്കും വി പി ജമീലയും ചേർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന് കൈമാറിയത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ:സൂഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്, എം കെ നദീറ, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്, പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, മജീദ് രിഹ്‌ല, കോമളം തോണിച്ചാലിൽ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ടി മൻസൂർ, കെ പി അബ്ദുറഹിമാൻ, സി ടി സി അബ്ദുള്ള, നാസർ കൊളായ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button