Local

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

15 പേര്‍ക്ക് രോഗമുക്തി*കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 1) ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1. വെസ്റ്റ്ഹില്‍ സ്വദേശിനി(32) ജൂണ്‍ 27 ന് ലണ്ടനില്‍ നിന്നു വിമാനമാര്‍ഗ്ഗം മുംബൈയിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗ്ഗം ജൂണ്‍ 28 ന് കൊച്ചിയിലെത്തി. ടാക്സിയില്‍ എറണാകുളത്ത് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലാണ്.

2. താമരശ്ശേരി സ്വദേശി (40) ജൂണ്‍ 29 ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. താമരശ്ശേരി സ്വദേശി (30) ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4. വാണിമേല്‍ സ്വദേശി (42) ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

5. ഉണ്ണികുളം സ്വദേശി (36) ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും ജൂണ്‍ 26 ന് കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് താമരശ്ശേരി താലൂക്കാശുപത്രിയില്‍ സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

6. ജൂണ്‍ 27 ന് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍ (68)കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എടുത്ത സ്രവം പരിശോധനയില്‍ പോസിറ്റീവായി.

മറ്റ് അഞ്ചു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികള്‍ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂര്‍ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികള്‍ (43, 48), വയനാട് സ്വദേശി (36), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25)*

Related Articles

Leave a Reply

Back to top button