Local
നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിനി മുങ്ങിമരിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ പയോണ പാലാഴി ഡയറി ഫാം ഉടമ തിരുവമ്പാടി പുല്ലൂരാംപാറ കണ്ടത്തിൻതൊടിക ഫിലിപ്പിന്റെ മകൾ മരിയ വീടിനു സമീപത്തുള്ള കുളത്തിൽ മുങ്ങിമരിച്ചു.
ഇന്ന് വൈകുന്നേരം ആറു മണിയോടെ വീട്ടുകാരോടൊത്ത് നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
നാട്ടുകാരും മുക്കം ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെടുത്തു.
പുതുപ്പാടി ലിസാ കോളേജ് വിദ്യാർത്ഥിനിയായിരുന്നു.
താമരശ്ശേരി പോലീസ് ഇൻക്വിസ്റ്റ് നടത്തി മൃതദേഹം അൽപസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






