Thiruvambady

മാവാതുക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മാവാതുക്കൽ അംഗൻവാടിക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പതിനാല് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അംഗൻവാടി അസൗകര്യങ്ങളുടെ നടുവിൽ നിന്നും സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ മാവാതുക്കൽ പ്രദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്.

പഠന ഹാൾ, കിച്ചൺ, സ്റ്റോറൂം, സാനിറ്ററി സൗകര്യങ്ങൾ, പ്ലേ ഏരിയ തുടങ്ങിയവ അംഗൻവാടിയുടെ ഭാഗമായി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിന്ദു ജയിംസ്, സുപ്പർവൈസർ ഉദയ കെ ജോയി, കെ ഡി ആൻ്റണി, കെ എം ബേബി, കെ എൻ ശശിധരൻ, ജുബിൻ മണ്ണുകുശുബിൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button