Local

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അറിയിപ്പ്

2020-21 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ ഫോം അയൽ സഭ കൺവീനർ മുഖാന്തരവും, വാർഡ് മെമ്പർമാർ മുഖാന്തരവും വിതരണം ചെയ്യുന്നുണ്ട്. ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ടവരിൽനിന്നും ഫോം വാങ്ങാവുന്നതാണ്.

1. കൃഷിഭവൻ മുഖേനയുള്ളവ
a. ഹരിതകേരളം പച്ചക്കറിക്കൃഷി
b. വാഴക്കൃഷി പ്രോത്സാഹനം
c. സുഫലം വിഷരഹിത ഫലം
d. ഇടവിള കൃഷി പ്രോത്സാഹനം
കുരുമുളക് കൃഷി പ്രോത്സാഹനം
കിഴങ്ങു വർഗ കൃഷി പ്രോത്സാഹനം
നെൽകൃഷി വികസന പദ്ധതി
തരിശു നില പച്ചക്കറി കൃഷി
തരിശു നില നെൽ കൃഷി
മഴമറ
ഇത്രയും പദ്ധതികളാണ് കൃഷിയുമായി ബന്ധപ്പെട്ടുള്ളത്
ഇതിൽ കിഴങ്ങ് വർഗ കൃഷി, തരിശു നില കൃഷി ഇവക്കു സബ്സിഡി നൽകുന്ന പദ്ധതിയാണ്

വാഴ, ഇടവിളക്കൃഷി കുരുമുളക്, ഹരിതകേരളം പച്ചക്കറി കൃഷി ഇവക്കു കഴിഞ്ഞ വർഷം അപേക്ഷ വെച്ചവർ ഈ വർഷം വെക്കേണ്ടതില്ല. ആ അപേക്ഷ തന്നെ പരിഗണിക്കും

2. മൃഗ സംരക്ഷണം
* ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി , വനിത, ജനറൽ (ഇപ്പോൾ സൊസൈറ്റിയിൽ പാൽ അളക്കുന്നവർക്ക് മാത്രം )
* കന്നുകുട്ടി പരിപാലനം, വനിത. 3മാസം മുതൽ 6മാസം വരെ പ്രായമുള്ള കന്നുകുട്ടികൾ ഉള്ളവർക്ക് മാത്രം.
* കാലിത്തീറ്റ സബ്സിഡി
* ക്ഷീര ഗ്രാമം (പശുവിനെ വാങ്ങാൻ )
ഇതും കഴിഞ്ഞ വർഷം അപേക്ഷ ഉള്ളവർ പുതിയത് നൽകേണ്ടതില്ല.
മത്സ്യ കൃഷി
* ബയോ ഫ്ലോക്‌ മൽസ്യ കൃഷി പദ്ധതി

* വീട്ടുവളപ്പിൽ കുളങ്ങളിലെ മൽസ്യ കൃഷി പദ്ധതി
* കോഴിവളർത്തൽ (വനിത )ബി പി എൽ, വിധവ ഇവർക്ക് മുൻഗണന
കഴിഞ്ഞ വർഷം അപേക്ഷ വെച്ചവർ പുതിയ അപേക്ഷ വെക്കേണ്ടതില്ല.
* പെണ്ണാട് വിതരണം
മേൽ പറഞ്ഞ പ്രകാരം.
* ഗാർഹിക ബയോഗ്യാസ് പ്ലാന്റ് (ജനറൽ )
* വീട് വാസയോഗ്യമാക്കൽ (ജനറൽ )
* വനിത ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭം
പ്ലാസ്റ്റിക് ബദൽ ഉത്പന്ന യൂണിറ്റ്
ഇത്രയും പദ്ധതികളാണ് നിലവിൽ ഉള്ളത്
*വീട് വാസയോഗ്യമാക്കൽ (എസ്. സി )

Related Articles

Leave a Reply

Back to top button