Thiruvambady

ഉദ്ഘാടനത്തിനൊരുങ്ങി സൂപ്പർ എം ആർ എഫ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൂർത്തീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

സംവിധാനങ്ങളുടെ പൂർണത പരിശോധിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് പഞ്ചായത്ത് ഷാജി ജോസഫ്, ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റംല ഒ കെ എം കുഞ്ഞി, മറ്റ് ജനപ്രതിനിധികൾ, ക്ലീൻ കേരള മിഷൻ പ്രതിനിധികൾ, ബി ഡി ഒ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ഈ മാസം അവസാനത്തോടു കൂടി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തും.

തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രവർത്തി പൂർത്തിയായികൊണ്ടിരിക്കുന്ന ക്രിമിറ്റോറിയം, എയറോബി കംമ്പോസ്റ്റ് യൂണിറ്റ്, എം സി എഫ് എന്നിവ സംഘം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button