Kozhikode

കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു

നാദാപുരം∙ കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. കണ്ണൂരിലെ കണ്ടെയ്ൻമെന്റ് സോണായ പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളും ഈ പ്രദേശങ്ങളെയും കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയെയും ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം കായലോട്ടുതാഴെ പാലം, ചെറ്റക്കണ്ടി പാലം, മുണ്ടത്തോട് പാലം എന്നിവയും മറ്റു ചെറുപാലങ്ങളുമാണ് അടച്ചത്.

നാദാപുരം മേഖലയിൽ നിന്നുള്ളവർ കണ്ണൂർ ജില്ലയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനാണ് പാലങ്ങൾ അടച്ചതെന്നാണ് കണ്ണൂർ പൊലീസിന്റെ നിലപാട്. ഇതോടെ ഈ മേഖലയിൽ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് അടക്കമുള്ള യാത്ര അസാധ്യമായി. സംസ്ഥാന പാതയിൽ റോഡുകളും പലയിടങ്ങളിലായി പൊലീസ് അടച്ചു. കായലോട്ടുതാഴ പാലത്തിൽ ടിപ്പറുകളിൽ മണ്ണെത്തിച്ചാണ് തടസ്സമുണ്ടാക്കിയത്.

Related Articles

Leave a Reply

Back to top button