Koodaranji
കൂടരഞ്ഞിക്ക് ആശ്വാസം പരിശോധനയ്ക്ക് വിധയരായ മുഴുവൻ ആളുകളും നെഗറ്റീവ്

കൂടരഞ്ഞി: കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരികരിച്ച നിലമ്പൂർ സ്വദേശിയാ പപ്പടം വിൽപ്പനക്കാരുനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 35 പേരുടെയും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത വിവിധ മേഖലകളിൽ ജോലി ചെയ്യുകയും കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളും
ഉൾപ്പെടെ 97 പേരിൽ ഇന്ന് നടന്ന ആൻ്റിജൻ പരിശോധന ഫലം നെഗറ്റീവായി. 350 ആളുകളിലാണ് ഇത് വരെ കൂടരഞ്ഞിയിൽ പരിശോധന നടത്തിയത്.
കൂടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രിറ്റ്മെൻ്റ് സെൻ്ററിൽ നടന്ന പരിശോധനകൾക്ക് കൂടരഞ്ഞി കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പ്രിയ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ നേതൃത്തം നൽകി.







