Thiruvambady

പുന്നക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 1984ൽ ആരംഭിച്ച ബാലവാടി കെട്ടിടം കാലപഴക്കംകൊണ്ട് ഉപയോഗശൂന്യമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിൽ വിശാലമായ പഠനമുറി, കിച്ചൺ, സ്‌റ്റോറൂം, കുട്ടികൾക്കുള്ള പ്ലേ ഏരിയ ,സാനിറ്ററി സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോബർട്ട് നെല്ലിക്കാതെരുവിൽ, സി ഡി എസ് ഓഫീസർ ഉദയ കെ ജോയ്, ഉസൈൻ മാസ്റ്റർ, ബെന്നി അറക്കൻ, അംഗൻവാടി ടീച്ചർ സോണിയ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button