Thiruvambady

സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെറുശ്ശേരി സ്വാശ്രയസംഘം

തിരുവമ്പാടി: കാട്ടാനശല്യത്തിന് പരിഹാരമായി ആനക്കാംപൊയിൽ മേലെ ചെറുശ്ശേരി, കൊടക്കാട്ടുപാറ വനാതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കണമെന്ന് ചെറുശ്ശേരി സ്വാശ്രയസംഘം ആവശ്യപ്പെട്ടു. ചെറുശ്ശേരി കുരിശുപള്ളി കവലയിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്നും സംഘം ആവശ്യം ഉന്നയിച്ചു.

ധനൂപ് അടുകാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജേഷ് ചെറുശ്ശേരി, ഷെൽബി കേളൻകുന്നേൽ, ഷിജു പാലൂര്, സുബാഷ് മേലേതിൽ, ജോൺസൻ വയലിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button