Thiruvambady
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ മഹല്ല് നിവാസികളും ദർസ്, മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു. മഹല്ല് ജനറൽ സെക്രട്ടറി കെ.വി മൊയ്തീൻ കോയ ഹാജി പതാക ഉയർത്തി. വിദ്യാർത്ഥികൾ ദേശീയ ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു.
തിരുവമ്പാടി മുനവിറുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. അബ്ദുൽ നാസർ സഖാഫി പ്രാർത്ഥന നിർവഹിച്ചു. മഹൽ പ്രസിഡൻറ് ഇ.കെ ഉമർ മുസ്ലിയാർ പതാക ഉയർത്തി. ടൗൺ മസ്ജിദ് ഖത്തീബ് ശിഹാബുദ്ദീൻ ഫൈസി സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി.







