Pullurampara
മലയോര ഹൈവേയിൽ ഇന്നോവയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

പുല്ലൂരാംപാറ: മലയോര ഹൈവേയിലെ പുല്ലൂരാംപാറ – പുന്നക്കൽ റോഡിൽ മസ്ജിദിന് സമീപം ഇന്നോവ കാറും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.
പുല്ലൂരാംപാറയിൽ നിന്നും പുന്നക്കൽ ഭാഗത്തേക്ക് ടൈൽസ് കൊണ്ടുപോകുകയായിരുന്ന പിക്കപ്പും പുല്ലൂരാംപാറ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്., അപകടത്തിൽ ആർക്കും പരിക്കില്ല.
ഇരു വാഹനങ്ങളും കൂട്ടിമുട്ടിയ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കൂടാതെ റോഡിൽ ഡീസലും ഓയിലും ഒഴുകിയതിനാൽ മുക്കത്ത് നിന്ന് ഫയർ ഫോഴ്സ് വന്നാണ് സ്ഥിതി നേരെയാക്കിയത്.