Thiruvambady
തിരുവമ്പാടിയിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 107 പേർക്ക് നടത്തിയ പരിശോധനയിലാണ് എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച വ്യക്തികൾ അഞ്ച് പേർ അന്യസംസ്ഥാന തൊഴിലാളികളും മറ്റ് മൂന്ന് പേർ തിരുവമ്പാടി സ്വദേശികളുമാണ്.
കോവിഡ് സ്ഥിരീകരിച്ച അഞ്ച് അന്യസംസ്ഥാന തൊഴിലാളികളും നാഥ് കൺസ്ട്രക്ഷൻസ് തൊഴിലാളികളാണ്. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തികൾ വരും ദിവസങ്ങളിൽ ഊർജിതമായി പുനരാരംഭിക്കാനിരിക്കെയാണ് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.







