Kerala

1400രൂപ വീതം; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ വിതരണം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ക്ഷേമനിധി- പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പുതുക്കിയ 1400 രൂപവീതമാണ് അര്‍ഹരിലേക്കെത്തുക.

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയനിരക്ക് തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്. സാമൂഹ്യസുരക്ഷാ പെന്‍ഷനായി 606.63 കോടി രൂപയും ക്ഷേമ പെന്‍ഷന് 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

സാമൂഹ്യസുരക്ഷാ പെന്‍ഷന് 48,53,733 പേരും ക്ഷേമ പെന്‍ഷന് 6,19,610 പേരും അര്‍ഹരാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ പാലിച്ചാകും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button