Koodaranji

കർഷക ബില്ലിനേതിരെ കോൺഗ്രസ് പ്രതിക്ഷേധം

കൂടരഞ്ഞി:കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനേതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി പ്രതിക്ഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.

പ്രതിക്ഷേധ സൂചകമായി കർഷക ബില്ലിൻ്റെ പകർപ്പ് കത്തിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാജുഷ് മാത്യുസ് ധർണ്ണ ഉദ്ഘാടനം ചെയ്യ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ അധ്യക്ഷനായി.
ഫ്രാൻസിസ് മൂക്കിലക്കാട്ട്, സാവിച്ചൻ പള്ളിക്കുന്നേൽ, അരുൺ കല്ലിടുക്കിൽ, ജോസ് മടപ്പിള്ളി, നജീബ് കൽപ്പൂര്, എ.പി മണി, ജെയിസൺ കണിയാംകണ്ടം, മുഹമ്മദ് പാതിപറമ്പിൽ,ജോൺ പെന്നമ്പയിൽ എന്നിവർ പ്രസംഗിച്ചു.


പ്രകടനത്തിന് അഡ്വ സിബു തോട്ടത്തിൽ,ജോർജ് കുട്ടി കക്കാടംപൊയിൽ,ഷാജി പൊന്നമ്പയിൽ, സലിം കൽപ്പൂര്, സെബിൻ പൈമ്പിള്ളി, ജിൻ്റോ പുഞ്ചത്തറപ്പിൽ എന്നിവർ നേതൃത്തം നൽകി

Related Articles

Leave a Reply

Back to top button