Thiruvambady

ചെളിയിൽ പുതഞ്ഞ തിരുവമ്പാടി – താഴെ തിരുവമ്പാടി റോഡിൽ അപകടങ്ങൾ പെരുകുന്നു

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ മുതൽ താഴെ തിരുവമ്പാടി വരെയുള്ള നിലവിലെ റോഡിലെ ടാറിങ് നീക്കി റോഡ് താഴ്ത്തിയതിനെ തുടർന്നുണ്ടായ ചെളിയിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. പൂർണമായും ചെളിയിൽ കുതിർന്ന റോഡിൽ ഞായറാഴ്ച മാത്രം ഓട്ടോറിക്ഷ അടക്കം മുപ്പത്തിൽ പരം വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. കൂടുതലും ബൈക്ക് യാത്രികരാണ് അപകടത്തിൽ പെടുന്നത്.

ഒരു വർഷത്തിലേറെയായി ഇഴഞ്ഞു നീങ്ങുകയാണ് ഈ റോഡിന്റെ പണി കാൽനട പോലും അതി ദുഷ്കരമായ ഈ റോഡിൽ വീണ് പരിക്കുകൾ പറ്റിയവർ നിരവധിയാണ്, യാത്രയ്ക്ക് മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാതെയും കഷ്ടപ്പെടുകയാണ് തിരുവമ്പാടിയിലെ വ്യാപാരികളും പൊതു ജനങ്ങളും. ഒട്ടനവധി പ്രതിഷേധങ്ങളുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയെങ്കിലും അധികാരികൾ അനാസ്ഥ തുടരുകയാണ്. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊട്ടികിടക്കുന്ന വാട്ടർ അതോറിറ്റിയുടെ ജല വിതരണ സംവിധാനം മൂലമാണ് മഴ പെയ്യാത്ത സമയത്തും റോഡിൽ ഇത്രയേറെ ചെളി രൂപപ്പെടാൻ മറ്റൊരു കാരണം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നാഥ് കൺസക്ഷൻ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മനപ്പൂർവ്വം റോഡ് പണി മുന്നോട്ട് കൊണ്ടുപോക്കുകയാണെന്നും ജനങ്ങൾ ആരോപിക്കുന്നു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ പതിവാകും എന്നും ജനങ്ങൾ പറയുന്നു.

NB: റോഡ് ഗതാഗത യോഗ്യമാക്കുന്നത് വരെ ഇരുചക്ര വാഹനങ്ങൾ അമ്പലപ്പാറ റോഡ് വഴി കടന്നുപോകാൻ ശ്രദ്ധിക്കുക.

Related Articles

Leave a Reply

Back to top button