തിരുവമ്പാടിയും ശുചിത്വ പദവിയിലേക്ക്

തിരുവമ്പാടി: സംസ്ഥാന തലത്തിൽ 501 പഞ്ചായത്തുകളുടെ ശുചിത്വ പദവി പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ സി മൊയ്തീൻ ശുചിത്വ കേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ടി എം സീമ വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തും ശുചിത്വ പദവിക്ക് അർഹരാകുകയും അതിൻ്റെ പഞ്ചായത്തുതല പ്രഖ്യാപനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നിർവ്വഹിച്ചു. മൊമൻ്റോയും സർട്ടിഫിക്കറ്റും ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ ശ്രീ പി.പ്രകാശൻ പഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും കൈമാറി.
ക്ലീൻ തിരുവമ്പാടി പ്രോജക്റ്റ് ആരംഭിച്ചതിനു ശേഷം 1000 റിംഗ് കംമ്പോസ്റ്റ് യൂണിറ്റുകളും, 450 ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റുകളും, ഉറവിടജൈവ മാലിന്യ സംസ്കരണത്തിന് സാധാരണ കമ്പോസ്റ്റ് കുഴികളും വീടുകളോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ടൗണുകളിലെ ജൈവ മാലിന്യ സംസ്കരണത്തിന് എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പഞ്ചായത്ത്തലത്തിൽ നിർമ്മിച്ചു.
ടൗണിലെ ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് പ്രത്യക വേസ്റ്റ് ബിന്നുകൾനൽകി, എല്ലാ വിടുകൾക്കും ശുചി മുറികൾ ഉറപ്പാക്കി, ഹരിത കർമ്മസേന അംഗങ്ങൾ രണ്ട് വർഷമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നു.
സൂപ്പർ എം ആർ എഫ്, പഞ്ചായത്ത്തല എം സി എഫ് എല്ലാ വാർഡുകളിലും മിനി എം സി എഫ്, ക്രിമി റ്റോറിയം മുതലായവ സ്ഥാപിച്ചു.ഇതെല്ലാം പരിഗണിച്ചാണ് ശുചിത്വ പദവിഅനുവദിച്ചത്.ചടങ്ങിൽജനപ്രതിനിധികളായകെ ആർ ഗോപാലൻ, സുഹറ മുസ്തഫ, സ്മിത ബാബു, റംല ചോലക്കൽ, ഗീത പ്രശാന്ത്, ബിന്ദു ജയിംസ്, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, VEOമാരായ സബീഷ്, റുബീന, ഹരിത കർമ്മസേന കോഡിനേറ്റർ റെനിൽ തുടങ്ങിയവർ പങ്കെടുത്തു.







