Kerala

വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചതായി‌ വ്യാപാരികള്‍

കോഴിക്കോട്: കടയടപ്പ് സമരം പിന്‍വലിച്ച്‌ വ്യാപാരികള്‍. കോഴിക്കോട് ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസിറുദീന്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിന് ആഹ്വാനം ചെയ്തത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അശാസ്ത്രീയമായി നിശ്ചയിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരാതി. കോഴിക്കോട് വലിയങ്ങാടിയില്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന വാര്‍ഡില്‍ ചില വ്യാപാരികള്‍ കട തുറന്നതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button