Koodaranji

കൂടരഞ്ഞിയിൽ ഇന്ന് പതിനൊന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു

കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് പതിനൊന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.

താഴെ കൂടരഞ്ഞിയിൽ ഇന്ന് നടന്ന ആൻ്റിജൻ പരിശോധനയ്ക്ക് വിധയരായ 8 പേർക്കും കണ്ണുർ ജില്ലയിൽ ഡയാലിസിസ് സ്ഥപനത്തിലെ ജീവനക്കാരനായ പതിനൊന്നാം വാർഡ് സ്വദേശിക്കും സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധയരായ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഉറവിടം അറിയാത്ത രോഗികൾ ഉണ്ടാകുകയും ചില ആളുകളിൽ പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണുകയും ചെയ്യ്ത സാഹചര്യത്തിലായിരുന്നു താഴെ കൂടരഞ്ഞിയിൽ ഇന്ന് 50 പേരേ പരിശോധനയ്ക്ക് വിധയരാക്കിയത്.ഇതിൽ
13-ാം വാർഡ് സ്വദേശികളായ 7 പേരുടെയും കൂടരഞ്ഞി അങ്ങാടിക്ക് സമീപത്ത് താമസിക്കുന്ന 14-ാം വാർഡ് സ്വദേശിയും ഉൾപ്പെടെ 8 പേരുടെ ഫലങ്ങൾ പോസറ്റീവായി.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 14-ാം വാർഡിൽ രോഗം സ്ഥിരികരിച്ച വ്യക്തിയുടെ കുടുംബത്തിലെ രണ്ട് പേരുടെയും ഫലങ്ങൾ പോസറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ചിലർക്ക് നിരവധി ആളുകളുമായി സമ്പർക്കമുള്ളതിനാൽ 13,14 വാർഡുകളിലെ ചില ഭാഗങ്ങൾ മൈക്രോ കണ്ടെൻമെൻ്റ് സോണിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന

രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇപ്പോൾ പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ആളുകളുമായി സംമ്പർകത്തിൽ വന്നിട്ടുള്ളവർ നിർബന്ധമായും സ്വയം ഹോം കോറൻ്റയിനിൽ പോകണ്ടതാണ്.

ഹെൽത്ത് ഡിപ്പാട്ടുമെൻ്റിൻ്റെയും പോലിസിൻ്റെയും നിർദ്ദേശംപാലിക്കുക.

Related Articles

Leave a Reply

Back to top button