Puthuppady

കെ.എസ്.എസ്.പി.യു കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി

പുതുപ്പാടി: കെ.എസ്.എസ്.പി.യു കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി. പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡുക്കളും ക്ഷാമബത്ത കുടിശ്ശികയും ഉടനനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകം പരിഹരിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കരുതൽ മേഖലാ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ബ്ലോക്ക് തലത്തിൽ പ്രവർത്തിച്ചവരെയും പരിപാടിയിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.പി അസ്സയിൻ, കെ.വി ജോസഫ്, അശോകൻ കൊടക്കാട്ട്, അമൽ രാജ്, പി.സി വേലായുധൻ, വി.കെ രത്‌നമ്മ, വി ഗംഗാധരൻ നായർ, ജോസ് മാത്യു, തോമസ് മലാന, കെ.എ ഐസക് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button