KoodaranjiKoombara

അധ്യാപികയെ കാറിൽ മരിച്ചനിലയിൽ കണ്ട സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

കൂടരഞ്ഞി: മരഞ്ചാട്ടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് നിഗമനം. യുവതിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി.

മാനസ്സിക സമ്മർദംമൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. വിരലടയാളവിദഗ്ധരും ഫൊറൻസിക് സംഘവും സംഭവസ്ഥലത്ത് വ്യാഴാഴ്ച പരിശോധന നടത്തി.

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റൽ ജീവനക്കാരനായ കൂമ്പാറ മരഞ്ചാട്ടി അച്ചാണ്ടിൽ ബിജുവിന്റെ ഭാര്യ ദീപ്തിയെ ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിൽ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദീപ്തിയുടെ വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് കാർ കണ്ടെത്തിയത്. ഡ്രൈവിങ്‌ സീറ്റിൽ സീറ്റ്ബെൽറ്റിട്ട നിലയിലായിരുന്നു മൃതദേഹം.

കാറിന്റെ പിൻസീറ്റും ഡോർപാഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു

News Form Grmedia

Related Articles

Leave a Reply

Back to top button