Thiruvambady

തിരുവമ്പാടി പഞ്ചായത്തിലെ കണ്ടോൺമെൻറ് സോണുകളിലെ മാറ്റങ്ങൾ

തിരുവമ്പാടി പഞ്ചായത്തിൽ ഇന്നു നടത്തിയ 300 പേരുടെ കോവിഡ് ടെസ്‌റ്റിൽ 30 പേർക്ക് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ കണ്ടോൺമെൻറ് സോണുകളിൽ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല.

നിലവിലെ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ കണ്ടോൺമെൻറ് സോണായി തുടരുന്ന താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗവും, വാർഡ് പന്ത്രണ്ടും കണ്ടോൺമെൻറ് സോണായി തന്നെ തുടരാനാണ് സാധ്യത.

പുല്ലുരാംപാറ ടൗണിൽ 2 ചുമട്ട് തൊഴിലാളികൾക്ക് ഇന്ന് കോവിഡ് പോസിറ്റീവായതിൻ്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെട്ട പള്ളിപ്പടി മുതൽ പുല്ലൂരാംപാറ ഇലന്തുകടവ് വരെയുള്ള കച്ചവട സ്ഥാപനങ്ങളും പരിസരപ്രദേശങ്ങളും മൈക്രോ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

തിരുവമ്പാടി ടൗണിലെ 3 വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ഈ കടകൾ താൽകാലികമായി അടച്ചിടാനും, അവശ്യ സാധനങ്ങൾ വിൽക്കുന്ന പലചരക്ക് കടകൾ ,ബേക്കറി, ഹോട്ടൽ (പാർസൽസർവീസുകൾ മാത്രം), മൊഡിക്കൽ ഷോപ്പുകൾ, പച്ചക്കറി കടകൾ, മത്സ്യ മാംസ വിൽപ്പനശാലകൾ എന്നിവ കണ്ടയ്ൻമെൻ്റ് സോൺ നിലനിർത്തിക്കോണ്ടു തന്നെ തുറന്ന് പ്രവർത്തിക്കുന്നതിന് ഭാഗികമായി ഇളവ് അനുവദിച്ചതായും, മറ്റ് സ്ഥാപനങ്ങൾ ജില്ലാ കളക്ടറുടെ കണ്ടോൺമെൻറ് സോൺ ഒഴിവാക്കൽ ഉത്തരവ് വരുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല എന്നും അധികൃതർ അറിയിച്ചു.

അന്തിമ തീരുമാനങ്ങൾ എടുക്കുക ജില്ലാകളക്ടർ മാത്രമായിരിക്കും.

ഈ സാഹചര്യത്തിൽ പുല്ലൂരാംപാറയിലെ മുഴുവൻ ചുമട്ട് തൊഴിലാളികളും, കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ് രോഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും അധികൃതർ പറഞ്ഞു.

ഇന്ന് പോസിറ്റീവായ ആളുകളുടെ വാർഡ് തിരിച്ചുള്ള കണക്കുകൾ;

4-ാം വാർഡ് 2, 5-ാം വാർഡ് 2, 8-ാം വാർഡ് 1, 9-ാം വാർഡ് 1
10-ാം വാർഡ് 7, 11-ാം വാർഡ് 1, 12-ാം വാർഡ് 7, 13-ാം വാർഡ് 6
14-ാം വാർഡ് 2, 15-ാം വാർഡ് 1

Related Articles

Leave a Reply

Back to top button