Thiruvambady

ഇരുവഴഞ്ഞിപുഴ തീര സംരക്ഷണം, ദീർഘകാലപദ്ധതിയുമായിതിരുവമ്പാടിഗ്രാമപഞ്ചായത്ത്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരുവഴഞ്ഞി പുഴയുടെ തീരങ്ങൾകഴിഞ്ഞരണ്ട്പ്രളയങ്ങളോടനുബന്ധിച്ച് വ്യാപകമായി ഇടഞ്ഞ് പോയ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല പദ്ധതി തയ്യാറാക്കുകയാണ്. ഘട്ടംഘട്ടമായിതിരുവമ്പാടിപഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ പൂർണ്ണമായും സംരക്ഷിച്ച് നിർത്തുന്നതിനുളള പദ്ധതിയാണ്പഞ്ചായത്ത്തയ്യാറാക്കിയിരിക്കുന്നത് അതിൻ്റെ ഭാഗമായി നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ നടപാക്കുന്നതിന് 50 ലക്ഷം രൂപയുടെ പ്രജക്ട് തയ്യാറാക്കുന്നതിന് നടപടി ആരംഭിച്ചു വരും വർഷങ്ങളിൽ കൂടുതൽ തുക വകയിരുത്തി പുഴ സംരക്ഷണം പൂർത്തിയാക്കും.

ഇരുവഴഞ്ഞി പുഴയുടെ പത്താഴപാറഭാഗത്തും, കാളിയാമ്പുഴ ഭാഗത്തും രണ്ട് പ്രവൃത്തികളാണ് ഈ വർഷം ലക്ഷ്യമിടുന്നത് അതിൻ്റെ ഭാഗമായിസർവ്വേനടപടികൾ പഞ്ചായത്ത് പ്രസിഡൻ്റ്പിടി അഗസ്റ്റിൻ്റെ നേത്യത്വത്തിൽ നടന്നു.വാർഡ്‌ മെമ്പർ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, തൊഴിലുറപ്പ് AE അമൽ, ഓവർസീയർ മുസ്‌തഫ, സി ഐ ബേബി, ഒ പി തോമസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button