തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 200ഓളം മത്സ്യകർഷകർക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. ശുദ്ധജല മത്സ്യകൃഷിയിലൂടെ പഞ്ചായത്തിനെ മത്സ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് പഞ്ചായത്ത് നടത്തി വരുന്ന മത്സ്യകൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി നിരവധി കർഷകർ ഇപ്പോൾ മത്സ്യകൃഷി ചെയ്തുവരുന്നുണ്ട്.
പുതുതായി നിർമ്മിക്കുന്ന കുളങ്ങൾക്കും ബയോ ഫ്ലോക്ക് യൂണിറ്റുകൾക്കും ആവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും. വിതരണ ചടങ്ങിൽ വാർഡ് മെമ്പർമാരായ സുഹ്റ മുസ്തഫ, വിൽസൺ താഴത്തുപറമ്പിൽ, ബിന്ദു ജയിംസ്, ഫിഷറീസ് പ്രോജക്ട് അസിസ്ൻ്റ് അൻഷ, ഫിഷറീസ് പ്രമോട്ടർമാരായ ബിന്ദു, ജീഷ്മ, സന്തോഷ്, ആർ ആർ ടി ക്യാപ്റ്റൻ മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.






