Thiruvambady
പൊതുടാപ്പുകൾക്ക് റീത്ത് വച്ച് പ്രതിഷേധിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മറിയപുറം മിൽമുക്ക് ലക്ഷംവീട് കോളനിയിൽ കുടിവെള്ളം നിലച്ച പൊതുടാപ്പുകൾക്ക് മേൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് ടി എൻ സുരേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഹാരിസ് അമ്പാളി, കൃഷ്ണൻ പി സി, സദക്കത്തുള്ള എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.






