Thiruvambady

തിരുവമ്പാടിയിൽ വൻ മദ്യവേട്ട

അനധികൃത വിൽപനക്കായി കടത്തിക്കൊണ്ട് പോകുന്നതിനിടയിൽ 35 കുപ്പി മദ്യവുമായി വിജയ് മല്ല്യ വിജയൻ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന വെങ്ങരോത്ത് വിജയനെ തിരുവമ്പാടി പോലീസ് പിടികൂടി. തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി മാഹി മദ്യവും ബീവറേജ് മദ്യവും വില്പന നടത്തുന്ന ഇയാൾ വീടിനടുത്തു വച്ചാണ് പോലീസിന്റെ പിടിയിലായത്.

പിടിച്ചെടുത്ത കുപ്പികളിൽ 24 കുപ്പി മാഹി മദ്യം ആണെന്ന് പോലീസ് പറഞ്ഞു. തിരുവമ്പാടി എസ് ഐ നിജീഷ് എമ്മിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ മനോജ്‌, സി പി ഒ അനീസ്, രാജീവൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്കാരി റെയ്ഡ് തുടരുന്നതിനിടയിൽ എസ് ഐ നിജീഷിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ഈ ആഴ്ച മൂന്നാമത്തെ മദ്യ വേട്ടയാണ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിജയനെ മുമ്പും സമാന കുറ്റത്തിന് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button