Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി യോഗം തിരുവമ്പാടി പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

സ്ത്രീ ശാക്തീകരണവും ദാരിദ്ര്യനിർമാർജ്ജ്നവും ലക്ഷ്യം വെച്ചു കൊണ്ട് ചെറുകിട ലഘു സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ടി കുടുംബശ്രീ യൂണിറ്റുകൾ മുൻകൈ എടുക്കണമെന്ന് തീരുമാനിച്ചു.കുടുംബശ്രീ ജില്ലാമിഷന്റെയും, മറ്റും സഹകരണത്തോടെ സംഘകൃഷി തിരുവമ്പാടിസി ഡി എസിനു കീഴിൽ കാര്യക്ഷമാക്കാനും തീരുമാനിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ,, റംല ചോലക്കൽ,, ലിസി മാളിയേക്കൽ,, പഞ്ചായത്ത്‌ അംഗങ്ങളായ കെ ഡി ആന്റണി,, രാജു അമ്പലത്തിങ്കൽ,, അപ്പു കോട്ടയിൽ,ഷൗക്കത്തലി കൊല്ലളത്തിൽ,, മഞ്ചുഷിബിൻ,, രാധാമണി ദാസൻ,ലിസി സണ്ണി, ഷൈനി ബെന്നി,, ബീന ആരാമ്പുറത്ത്, ബിന്ദു ജോൺസൺ,ഐ സി ഡി എസ് സൂപ്പർ വൈസർ ഉദയ കെ ജോയ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീർ, മെമ്പർ സെക്രട്ടറിമനോജ്‌ ടി ജില്ലാ മിഷൻ കോർഡിനേറ്റർമാരായ നീന സുരൻ,, ശുഭാമണിസി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജിഷാജി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button