Thiruvambady

യു ഡി എഫ് കുടുംബസംഗമം പുല്ലൂരാംപാറയിൽ നടന്നു

തിരുവമ്പാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് കുടുംബസംഗമം കല്ലുരുട്ടിയിലും പുല്ലൂരാംപാറയിലും നടന്നു. മുൻ മുഘ്യമന്ത്രി ഉമ്മൻചാണ്ടി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനങ്ങളെ ശത്രുക്കളായി കണ്ടുള്ള ഭരണമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും, ജനദ്രോഹ ഭരണത്തിനെതിരെ പൊതുജനം നൽകുന്ന മറുപടി ആയിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

പുല്ലൂരാംപാറയിൽ നടന്ന കുടുംബ സംഗമത്തിൽ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെയും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെയും സ്ഥാനാർഥികലെ ഉമ്മൻചാണ്ടി പരിചയപ്പെടുത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രകടന പത്രികാ പ്രകാശനവും നിർവ്വഹിച്ചു.

ചടങ്ങിൽ ടോമി കൊന്നാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, ബാബു പൈക്കാട്ടിൽ, മില്ലി മോഹൻ, സി പി ചെറിയ മുഹമ്മദ്, കെ അഭിജിത്ത്, ഫിലിപ്പ്‌ പാമ്പാറ, റോബർട്ട് നെല്ലിക്കാതെരുവിൽ, ജോയിക്കുട്ടി ലൂക്കോസ്, കെ എ അബ്‍ദുറഹ്മാൻ, ബാബു കളത്തൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button