Charamam

ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് ഉണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശി മരണപ്പെട്ടു. ടാങ്കർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം.

താമരശ്ശേരി കുടുക്കിൽ ഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.

കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറി ശരീരഭാഗങ്ങൾ റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു.

അപ്പു നായർ സഞ്ചരിച്ച KL – 57-9834 നമ്പർ ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ ഭാഗം ചെറുതായി തട്ടിയതിനെ തുടർന്ന് ടയറിനടിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button